ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോള തലത്തിലുള്ള 298ആമത് ശാഖ പ്രവർത്തനമാരംഭിച്ചു

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോള തലത്തിലുള്ള 298ആമത് ശാഖ മനാമയിലെ നയീമിലുള്ള ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഇന്റർനാഷണൽ എക്സചേഞ്ചിന്റെ ബഹ്‌റൈനിലെ 18ആമത് ശാഖ കൂടി ആണിത്. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, മറ്റ് മുതിർന്ന മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ ശാഖയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന് ഉദ്ഘാടന വേളയിൽ അദീബ് അഹമദ് അഭിപ്രായപ്പെട്ടു.
dfgdfg