വഴിയരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കി


വഴിയരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ 781 വാഹനങ്ങളാണ് ഇത്തരത്തിൽ നീക്കംചെയ്തത്.
67 വാഹനങ്ങൾ മുനിസിപ്പാലിറ്റി നീക്കംചെയ്യുകയും 713 വാഹന ഉടമകൾക്ക് നോട്ടീസ് നൽകി നീക്കംചെയ്യിപ്പിക്കുകയും ചെയ്തു. റോഡരികിലും മറ്റും നിർത്തിയിട്ട പഴയ വാഹനങ്ങളുടെ ഉടമകൾക്ക് 48 മണിക്കൂർ നോട്ടീസ് നൽകിയാണ് എടുത്ത് മാറ്റിയത്.
asdfsdf