2026ൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും

2026ൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്റർനാഷനൽ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ ബഹ്‌റൈനെ തിരഞ്ഞെടുത്തു. ഐ.ടി.ടി.എഫ് ഉച്ചകോടിയുടെ ഭാഗമായി നടന്ന 2023 വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ബഹ്‌റൈനെ പ്രതിനിധാനം ചെയ്ത് ബഹ്‌റൈൻ ടേബ്ൾ ടെന്നിസ് അസോസിയേഷൻ ചെയർപേഴ്‌സൻ ശൈഖ ഹയാത്ത് ബിൻത് അബ്ദുൽ അസീസ് ആൽ ഖലീഫ, ബി.ടി.ടി.എ വൈസ് പ്രസിഡന്റ് അലി അബ്ദുഅലി അൽ മദെഹ്, ബി.ടി.ടി.എ സെക്രട്ടറി ജാഫർ ഹാദി അൽ മഹ്ഫൂസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
sdfdsf