വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലേയ്ക്കയച്ചു

മനാമ
ആലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച അല്‍ ഹിലാല്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരത്തെ ഒമാന്‍ എയറിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിക്ക് സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ വെച്ച് നടന്ന പൊതുദര്‍ശനത്തിലും നിരവധി പേർ പങ്കെടുത്തു.
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, കണ്ണൂർ എട്ടാട്ട് സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് വാഹനാപകടത്തിൽ അപകടത്തിൽ മരണപ്പെട്ടത്.
aa