സിംസ് ഓണം മഹോത്സവം 2023ന് തുടക്കമായി


മനാമ

സീറോ മലബാർ സൊസൈറ്റി ഒരുക്കുന്ന ഓണം മഹോത്സവം 2023 ന്റെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റിൻ ഫിനാൻസ് കമ്പനി സെയിൽസ് മാനേജർ ആനന്ദ് നായർ  നിർവഹിച്ചു. നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കോർ കമ്മിറ്റി ചെയർമാൻ പോൾ ഉറുവത്, ഓണം മഹോത്സവം ജനറൽ കൺവീനർ ജിമ്മി ജോസഫ്, കോർഡിനേറ്റർസ് ആയ ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും വോളന്റീയേഴ്സിന്റെയും കലാ പരിപാടികൾ ചടങ്ങിന്റെ  മുഖ്യ ആകർഷണം ആയിരുന്നു. സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന ഓണം മഹോത്സവം ഒക്ടോബർ അവസാന വാരം വരെ നീണ്ടു നിൽക്കും. 1500 ഇൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, കേരളത്തിന്റെ തനതായ  കലാ കായിക മത്സരങ്ങൾ എന്നിവ രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഒക്ടോബർ 27ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ഓണം മഹോത്സവത്തിന് തിരശീല വീഴും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed