റയ്യാൻ മദ്രസകൾ സെപ്തംബർ 8 മുതൽ ആരംഭിക്കും


മനാമ

വേനലവധി കഴിഞ്ഞ് റയ്യാൻ സ്റ്റഡി സെന്റർ മദ്റസകൾ സെപ്റ്റംബർ എട്ട് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഈ വർഷം മുതൽ റഗുലർ ക്ലാസുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെയും തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തിക്കുക.

14 വയസ്സിനു മുകളിലുള്ള മുതിർന്ന കുട്ടികൾക്ക് സി.ആർ.ഇ ക്ലാസുകളും ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾക്കും പ്രവാസം മതിയാക്കി ഇന്ത്യയിൽ പഠനം തുടരുന്ന വിദ്യാർഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓൺലൈൻ പഠനവും ക്രമീകരിച്ചിട്ടുണ്ട്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed