പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു


രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി−യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം എസ്എസ്എഫ് കേരള സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു. ഒക്ടോബർ 20 ന് സ്റ്റേജേതിര മത്സരങ്ങളും 27ന് സ്റ്റേജ് മത്സരങ്ങളും നടക്കും. ആർ.എസ്.സിയുടെ യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളുടെ മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ മത്സരം അരങ്ങേറുക. 

85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 32135951 അല്ലെങ്കിൽ 33654786  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfs

You might also like

Most Viewed