കൊല്ലം പ്രവാസി അസ്സോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട് നിന്ന മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ അമൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ മുഖ്യാതിഥിയായിരുന്നു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വിഷ്ണു സ്വാഗതവും, ഏരിയ കോ−ഓർഡിനേറ്റർ വി.എം പ്രമോദ് നന്ദിയും രേഖപ്പെടുത്തി.
200ൽ പരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ftgjftj

