ബാലറ്റ് പെട്ടിയിലെ വനിതകളുടെ ഒരു നൂറ്റാണ്ട് ; ആഘോഷങ്ങൾ സംഘടിപ്പിച്ച് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബഹ്റൈൻ വനിതകൾ ആദ്യമായി പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി
മനാമ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ വനിതകളുടെ ചരിത്രവും സംഭാവനകളും ആദരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി.

രാജ്യത്തിന്റെ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുന്നതിനും ദേശീയ പുരോഗതിക്കും മുൻതലമുറ നൽകിയ സംഭാവനകളെ പ്രിൻസ് സൽമാൻ അനുസ്മരിച്ചു. പുരുഷന്മാരോടൊപ്പം തോൾചേർന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത വനിതകളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ചടങ്ങിൽ 1950-കളിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത അന്തരിച്ച ഫാത്തിമ അൽ സയാനിയെ ആദരിച്ചു. ഫവാസ് ഇബ്രാഹിം അൽ സയാനിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കൂടാതെ, 2002 നും 2026 നും ഇടയിൽ മുനിസിപ്പൽ കൗൺസിലുകളിലും കാപ്പിറ്റൽ ട്രസ്റ്റീസ് കൗൺസിലിലും സേവനമനുഷ്ഠിച്ച വനിതകളെയും ചടങ്ങിൽ ആദരിച്ചു.

രാജാവായ ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണത്തിനും തീരുമാനങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും രാജ്യം നൽകിയ ചരിത്രപരമായ പിന്തുണ ബഹ്റൈൻ തുടർന്നുപോരുന്നുവെന്ന് കിരീടാവകാശി വ്യക്തമാക്കി. മുനിസിപ്പൽ കൗൺസിലുകളിലൂടെയും പൊതുസേവനങ്ങളിലൂടെയും വനിതകൾ കൈവരിച്ച പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.

രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ സംഭാവനകളെയും കൗൺസിലിന്റെ പങ്ക് അഭിനന്ദിച്ചുകൊണ്ട് പ്രിൻസ് സൽമാൻ എടുത്തുപറഞ്ഞു. തുടർന്ന്, മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.

ചടങ്ങിൽ മുനിസിപ്പൽ കാര്യ കൃഷി മന്ത്രി എൻജിനീയർ വാഇൽ ബിൻ നാസർ അൽ മുബാറക് സന്നിഹിതനായിരുന്നു. വനിതകളുടെ ചരിത്രപരമായ പങ്കാളിത്തം അടയാളപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ലെജിസ്ലേറ്റീവ്, മുനിസിപ്പൽ കാര്യങ്ങൾ ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിൽ തുല്യ അവസരങ്ങളും വനിതാ പ്രാതിനിധ്യവും പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

dfsfdsdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed