ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ പ്രവാസി സംഘടനകൾ


അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാനായി ഇന്ന് വൈകുന്നേരം എട്ട് മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് അനുശോചന സമ്മേളനം നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. നാളെ വൈകീട്ട്  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആറ് മണിക്ക് സമാജത്തിൽ വെച്ച് അനുശോചന സമ്മേളനം നടക്കുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറുപ്പിലൂടെ അറിയിച്ചു.

നിരവധി പ്രവാസി സംഘടനകളാണ് ജനകീയനായ രാഷ്ട്രീയ നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്ന്  ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു. 

article-image

cb

You might also like

Most Viewed