ഷെയ്ഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫക്ക് ജപ്പാന്‍റെ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ അവാർഡ്
ഷെയ്ഖ് ഇബ്രാഹിം കൾചറൽ ആൻഡ് റിസർച് സെൻറർ മേധാവി ഷെയ്ഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫക്ക് ജപ്പാൻറെ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ അവാർഡിന് അർഹയായി. ജപ്പാൻ സംസ്കാരം അടുത്തറിയുന്നതിനും ജപ്പാനും ബഹ്റൈനും തമ്മിൽ സാംസ്കാരിക രംഗത്ത് സഹകരണമുണ്ടാക്കുന്നതിനും അവർ നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് പുരസ്കാരം നൽകിയത്.
ബഹ്റൈനിലെ ജപ്പാൻ അംബാസഡർ മീമാതോ മാസായോകി ഇതിനായി സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുകയും ചെയ്തു.
ുിു

