കാൻസർ കെയർ ഗ്രൂപ് കുടുംബസംഗമം സംഘടിപ്പിച്ചു


ബഹ്റൈനിലെ കാൻസർ കെയർ ഗ്രൂപ് കുടുംബസംഗമം സംഘടിപ്പിച്ചു.  കേരളീയ സമാജം രവി പിള്ള ഹാളിൽ  വെച്ച് നടന്ന പരിപാടിയിൽ  പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഖലീഫ ഇൻസ്റ്റിറ്റ്യൂട്ട്‌ മുൻ മേധാവിയും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ഒബ്സർവറുമായ മുഹമ്മദ് ശഅബാൻ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ഓങ്കോളജി ലബോറട്ടറീസ് ഡയറക്ടറും ബഹ്‌റൈൻ കാൻസർ സൊസൈറ്റി അംഗവുമായ ഡോ. മറിയം ഫിദ, ബഹ്‌റൈൻ ഒളിമ്പിക്സ് സ്പോർട്സ് കമ്മിറ്റി മേധാവി ഡോ. ഹുസൈൻ ഹദാദ്,  സോമൻ ബേബി,  അമ്പിളിക്കുട്ടൻ,  ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീം സ്വാഗതവും മാത്യു ജോർജ് നന്ദിയും പറഞ്ഞു. 

ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  ആഗസ്റ്റ് മാസം ആദ്യം നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ സെമിനാർ −സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ചെക്കപ്പ്, നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ വാർഷികാഘോഷങ്ങൾ എന്നിവയെ കുറിച്ച്  ഡോ. പി.വി. ചെറിയാൻ വിശദീകരിച്ചു. .യോഗത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന അഡ്വ. പോൾ സെബാസ്റ്റ്യൻ− ലിസി പോൾ, ബെഞ്ചമിൻ−മോളി ബെഞ്ചമിൻ ദമ്പതികൾക്ക്‌ യാത്രയയപ്പ് നൽകി. ഇതോടൊപ്പം ബഹ്‌റൈനിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പറായ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി കൃഷ്ണ ആർ. നായരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽനിന്ന് ടോപ്പറായ വീണ കിഴക്കേതിലിനെയും ചടങ്ങിൽ അനുമോദിച്ചു. 

article-image

sertes

You might also like

Most Viewed