മധ്യേഷ്യ−ജി.സി.സി സംയുക്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹമദ് രാജാവിന്‍റെ പ്രതിനിധി സൗദിയിൽ

ജി.സി.സി കൂടിയാലോചന യോഗത്തിലും മധ്യേഷ്യ−ജി.സി.സി സംയുക്ത ഉച്ചകോടിയിലും പങ്കെടുക്കാൻ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിൻറെ പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഷെയ്ഖ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ സൗദിയിലെത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനം ചെയ്താണ് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുക.
ഇതോടൊപ്പം 18ആമത് ജി.സി.സി ഭരണാധികാരികളുടെ കൂടിയാലോചനയും ജി.സി.സി −മധ്യേഷ്യ സി 5 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ജി.സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേതാക്കളെ കാണാനും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും സാധിക്കുന്നത് അഭിമാനകരമാണെന്ന് ഷെയ്ഖ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ അദ്ദേഹം കൂട്ടിച്ചേർത്തു.
gtdsgd