പ്ലസ് ടു പരീക്ഷയിൽ ഇന്ത്യൻ സ്കൂളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിന് അനുമോദനം


പ്ലസ് ടു പരീക്ഷയിൽ സി.ബി.എസ്.ഇ വിഭാഗത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അനുമോദിച്ചു. ബി.ഡി.കെ പ്രവർത്തകരായ പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും വിനീത വിജയകുമാറിന്റെയും മകളാണ് വീണ.

അനുമോദന ചടങ്ങിൽ ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ് വർഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സാമൂഹിക പ്രവർത്തകൻ മനോജ് വടകര എന്നിവർ സംബന്ധിച്ചു.

article-image

ാീുീാുാ

You might also like

Most Viewed