സ്മാർട്ട് ഫോൺ രാജ്യത്തെ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ കോളുകൾ; നടപടികൾ സ്വീകരിക്കും

രാജ്യത്തെ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ആരോഗ്യമന്ത്രാലയത്തിൽ നിന്ന് എന്ന വ്യാജേന കോളുകളും, മെസേജുകളും ലഭിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ കർശന ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയ അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെയോ ബിഅവേർ ആപ്ലിക്കേഷന്റെയോ ലോഗോ ഉപയോഗിച്ചാണ് മെസേജുകൾ അയക്കുന്നത്. കോവിഡ് വാക്സിനേഷനുകളെ കുറിച്ചുള്ള വിവരങ്ങൾ തിരക്കാനാണെന്ന വ്യാജേനയാണ് കാളുകൾ വരുന്നത്. മെസേജ് വഴി അയച്ചു തരുന്ന വ്യാജ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇവർ ഇത് വഴി പിന്നീട് ഫോണിലുള്ള എല്ലാ വിവരങ്ങളും ചോർത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബിഅവേർ അപ്ലിക്കേഷനെ കുറിച്ച് പറയാനായി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് കോളുകളോ മെസേജുകളോ വരില്ലെന്നും ഇവർ വ്യക്തമാക്കി. അഭ്യന്തര മന്ത്രലായത്തിന്റെ നേതൃത്വത്തിലും കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ച് വരുന്നതായും ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
sdgtsg