ഐവൈസിസി മനാമ ഏരിയ കമ്മറ്റി ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇന്റേണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
ഐവൈസിസി മനാമ ഏരിയ കമ്മറ്റി ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇന്റെണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒമ്പത് ഏരിയ കമ്മറ്റിയിൽ നിന്നുള്ള ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. മനാമ ലെജൻഡ്സ് എഫ്സിയെ പരാജയപ്പെടുത്തി സൽമാനിയ ടസ്‌കേഴ്‌സ് ജേതാക്കളായി. മികച്ച കളിക്കാരനായി ഹാഷിഫ് ,മികച്ച ഗോൾ കീപ്പറായി റിയാസിനെയും, മികച്ച ഡിഫെൻഡറായി ഷഫീക് ചാലക്കുടിയെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് ഫാൽക്കൺ എഫ് സി ഗുദൈബിയ നേടി. കെഎഫ്‍എ സെക്രട്ടറി സജാദ് സുലൈമാൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു.
ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ജിജോമോൻ മാത്യു, വിൻസു കൂത്തപ്പിള്ളി, ജയഫർ അലി, ഏരിയ പ്രസിഡന്റ് ഷംസാദ് കാക്കൂർ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
്ിു്

