ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
ബഹ്റൈനിലെ ഇന്ത്യൻ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും, സ്ഥാനപതിയുടെ ഭാര്യയും ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവയും ചേർന്ന് ന്യൂ സിഞ്ചിൽ ഉദ്ഘാടനം ചെയ്തു.
67 വർഷം പഴക്കമുള്ള അസോസിയേഷന്റെ വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പുതിയ മന്ദിരം സഹായിക്കുമെന്ന് സ്ഥാനപതി ഉദ്ഘാടന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. 37 വർഷമായി പ്രവർത്തിക്കുന്ന ഐഎൽഎയുടെ സ്‌നേഹ റിക്രിയേഷൻ സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സ്, മറ്റ് സാമൂഹ്യപ്രവർത്തനങ്ങൾ എന്നിവ ഇനി മുതൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന പുതിയ മന്ദിരത്തിൽ വെച്ചാണ് നടക്കുക. വിശാലമായ കാർപാർക്കിങ്ങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത് ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ോേ

