ശ്രദ്ധേയമായി മനാമ ഈദ് ഗാഹ്
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ് ഗാഹ് ജനപങ്കാളിത്ത്വം കൊണ്ട് ശ്രധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ് ഗാഹ് സംഘടിപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേർ പങ്കെടുത്ത ഈദ് ഗാഹിന് സഊദി അറേബിയയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃതം നൽകി.
ഇസ് ലാമിക് സൊ സൈറ്റി സെന്റർ ഫോർ ദ അ് വിന്റെ ഈദ് ഗാഹ് റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. 2007 മുതൽ നടത്തിവരുന്ന ഈദ് ഗാഹിൽ മൂസാ സുല്ലമി നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിച്ചു. അബ്ദു റഹ് മാൻ മുള്ളങ്കോത്ത്, നവാസ് ഓപി, ശുക്കൂർ, റ യീസ് മുള്ളങ്കോത്ത്, റിഫ് ഷാദ്, ഹിഷാം, നസീഫ് ടിപി, നവാഫ് ടിപി, ഫൈസൽ കളരിക്കണ്ടി, സക്കീർ ചാത്തോത്ത്, അൽ അമീൻ അലി എന്നിവർ നേതൃത്വം നൽകി.

