ബികെഎസ് അംഗങ്ങളുടെ കുട്ടികൾക്കായുള്ളള "ആടാം പാടാം" പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു
ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള സമാജം അംഗങ്ങളുടെ കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ ആരംഭിച്ച” ആടാം പാടാം “ പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസിഡന്റ് ശ്രീ. പി വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് മാസ്റ്റർ.
ഗോപു അജിത്,സെക്രട്ടറി മാസ്റ്റർ അനിക് നൗഷാദ്, കലാവിഭാഗം സെക്രട്ടറി കുമാരി മീനാക്ഷി ഉദയൻ, ചിൽഡ്രൻസ് വിങ് പാട്രൺ കമ്മറ്റി കൺവീനർ മനോഹരൻ പാവറട്ടി, ജോയിന്റ് കൺവീണർമാരായ ജയ രവികുമാർ, മായ ഉദയൻ എന്നിവർ ആശംസകൾ നേർന്നു. കുമാരി സാറ സാജൻ നന്ദി രേഖപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി.
awrawr

