ബലാത്സംഗക്കേസിലെ പ്രതികൾ ഇരയെ വിവാഹം കഴിച്ചാൽ ശിക്ഷയിൽനിന്ന് ഒഴിവാകുമെന്ന ശിക്ഷാ നിയമത്തിലെ വിവാദവ്യവസ്ഥ ഒഴിവാക്കി


ബലാത്സംഗക്കേസിലെ പ്രതികൾ ഇരയെ വിവാഹം കഴിച്ചാൽ ശിക്ഷയിൽനിന്ന് ഒഴിവാകുമെന്ന 1976 ശിക്ഷാ നിയമത്തിലെ വിവാദവ്യവസ്ഥയായ ആർട്ടിക്കിൾ 353 ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റദ്ദാക്കി. വിവാദവ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം പാർലമെന്റിലും ശൂറാ കൗൺസിലും അംഗീകരിച്ചിരുന്നു. 1976ലെ ശിക്ഷാനിയമത്തിലെ വിവാദവ്യവസ്ഥ സ്ത്രീകളുടെ പദവി തരംതാഴ്ത്തുന്നതാണെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുന്നതാണെന്ന്  പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ്, ഇസ്‌ലാമിക് അഫയേഴ്‌സും എൻഡോവ്‌മെന്റ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ വുമണും വിവാദവ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു. ആർട്ടിക്കിൾ 353 നീക്കംചെയ്യണമെന്ന ആവശ്യം ശൂറാ കൗൺസിലും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് രാജകീയ ശാസനത്തിൽ വ്യക്തമാക്കി. 

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed