15 വർഷത്തിലധികം ബഹ്റൈനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കും
15 വർഷത്തിലധികം ബഹ്റൈനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി.
ഈ തീരുമാനപ്രകാരം കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവർക്കും, കേസുകളിൽ പ്രതിയല്ലാത്ത വിദേശ പൗരൻമാർക്കാണ് ഇതിന് അർഹതയുണ്ടാവുക. ബഹ്റൈനി സ്വദേശികൾ അല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയുന്ന സ്ഥലങ്ങളിൽ ഇവർക്ക് ഭൂമി സ്വന്തമാക്കാനും സാധിക്കും.
sds

