വൃന്ദാ രാജിന്‍റെ ആത്മഹത്യ; സുഹൃത്തായ സൈനികന്‍ അറസ്റ്റില്‍


കോട്ടത്തല സ്വദേശിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വൃന്ദാ രാജിന്‍റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. ഈ മാസം 23-നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ജീവനൊടുക്കിയത്. വൃന്ദയുടെ കാമുകനായിരുന്ന കോട്ടത്തല സരിഗ ജംഗ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറുവർഷമായി പെൺകുട്ടിയുമായി അനു കൃഷ്ണൻ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദനവും നൽകിയിരുന്നു.


എന്നാൽ ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനുവിന്‍റെ വിവാഹം ഉറപ്പിച്ചു. ഇതിനെപറ്റി പെൺകുട്ടി ചോദിച്ചപ്പോൾ വാട്സ് ആപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ടായിരുന്നു. ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോൺ പരിശോധിച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

article-image

dfdfsdfesads

You might also like

  • Lulu Exchange
  • Straight Forward

Most Viewed