ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിലൊന്നായ ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭയുടെ മുതിർന്ന നേതാവ് സി.വി.നാരായണൻ ഉദ്ഘാടന ചെയ്ത പരിപാടിയിൽ പ്രതിഭ പ്രസിഡന്റ് അഡ്വ.ജോയി വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി പി.ശ്രീജിത്ത്, സെക്രട്ടറി പ്രദീപ് പതേരി, മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാഠശാല പ്രിൻസിപ്പാൽ സുരേന്ദ്രൻ സ്വാഗതവും കൺവീനർ സോണി നന്ദിയും അറിയിച്ചു.
പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും ഭാഷാ പ്രവർത്തകരുമടങ്ങിയ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
dfgdg

