സമസ്ത ബഹ്റൈന്റെ ഗുദേബിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സമസ്ത ബഹ്റൈന്റെ ഗുദേബിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗുദേബിയ മേഖലയിലെ അംഗങ്ങൾ, സമസ്ത കേന്ദ്ര ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി കെ കുഞ്ഞമ്മദ് ഹാജി സ്വാഗതം രേഖപ്പെടുത്തി. റിട്ടേണിംഗ് ഓഫീസർ സമസ്ത ട്രഷറർ അബ്ദുൽ വാഹിദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഹമൂദ് മാട്ടൂൽ പ്രസിഡണ്ടായും, സനാഫ് റഹ്‌മാൻ എടപ്പാൾ സെക്രട്ടറിയായും, മുസ്തഫ എലൈറ്റ് ട്രഷററായുമുള്ള പുതിയ കമ്മിറ്റിയിൽ മുസ്തഫ കിളയിൽ എം എം പറമ്പ് ഓർഗനൈസിങ്ങ് സെക്രട്ടറി, മൂസ ചെറ്റയിൽ, മുനീർ നിലമ്പൂർ, അബ്ദുല്ല കാസർഗോഡ്, ഉസ്മാൻ തെന്നല എന്നിവർ വൈസ് പ്രസിഡണ്ടുമാർ, അബ്ദുൽ ജബ്ബാർ മണിയൂർ, സിറാജ് വകയാട്, അമീർ നന്തി, അഫ്സൽ കോട്ടപ്പള്ളി തുടങ്ങിയവർ ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. കേന്ദ്ര വൈസ് പ്രസിഡൻ്റ് മുസ്തഫ കളത്തിൽ നന്ദി രേഖപ്പെടുത്തി.
്ിു്

