ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയാഷൻ വൈസ് പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡണ്ട് വി.പി ഫാറൂഖ് അധ്യക്ഷത വഹിച്ചു. ശശികുമാർ തന്റെ നോമ്പനുഭവങ്ങൾ പങ്ക് വെച്ചു.
ഏരിയ സെക്രട്ടറി ജലീൽ മല്ലപ്പള്ളി സ്വാഗതവും ജൗദർ ഷമീം നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുത്തല, ഫൈസൽ, സജീബ്, മൊയ്‌തു, ബഷീർ കാവിൽ, ഷബീഹ ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.