സൂര്യതാപമേറ്റ് 13 പേർ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

മഹാരാഷ്ട്രയിലെ നവിമുംബൈയിലെ പരിപാടിയില്‍ പങ്കെടുത്ത 13 പേര്‍ സൂര്യതാപമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാര്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കത്തില്‍ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ 13 പേര്‍ സൂര്യതാപമേറ്റ് മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
dfgdfrt