സുഡാനിൽ അർധസൈനിക വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ദൗർഭാഗ്യകരമാണെന്ന് ബഹ്റൈൻ മന്ത്രി സഭ യോഗം

സുഡാനിൽ അർധസൈനിക വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ദൗർഭാഗ്യകരമാണെന്ന് ബഹ്റൈൻ മന്ത്രി സഭ യോഗം വിലയിരുത്തി. എത്രയും പെട്ടെന്ന് അവിടെ സമാധാനം സ്ഥാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ബുദ്ധിപരമായും നയതന്ത്രപരമായും വിഷയം പരിഹരിക്കാനും നിരപരാധികളുടെ രക്തം ചിന്തുന്നത് ഒഴിവാക്കാനും സാധിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഖത്തർ, ബഹ്റൈൻ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാംവട്ട ചർച്ചയുടെ ഫലങ്ങൾ കാബിനറ്റിൽ അവതരിപ്പിച്ചു.
യു.എൻ മാനദണ്ഡങ്ങളും കരാറുകളും പാലിച്ചായിരിക്കും വീണ്ടും ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം സ്ഥാപിതമാവുക. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
gfhf