പ്രതിഭ വനിതാവേദി കായികമേള ലോഗോ പ്രകാശനം ചെയ്തു

ബഹ്‌റൈൻ പ്രതിഭാ വനിതാവേദിയുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് നടക്കുന്ന ഏകദിന കായിക മേള − 2023ന്റെ സംഘാടക സമിതി രൂപവത്കരണ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും പ്രതിഭ മുഖ്യ രക്ഷധികാരി പി. ശ്രീജിത്ത് നിർവഹിച്ചു. സംഘാടക സമിതി യോഗത്തിൽ വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സജിഷ പ്രജിത് അധ്യക്ഷത വഹിച്ചു.
പ്രതിഭ ആക്ടിങ് ജനറൽ സെക്രട്ടറി ഷംജിത്ത് കോട്ടപ്പളി, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, പ്രതിഭ വൈസ് പ്രസിഡന്റ് ഡോ. ശിവകീർത്തി എന്നിവർ സംസാരിച്ചു. സജീഷ പ്രജിത് കൺവീനറായും ഷമിത സുരേന്ദ്രൻ ജോ. കൺവീനറുമായി നിലവിൽ വന്ന സംഘാടക സമിതിയിൽ ദുർഗ വിശ്വനാഥ്, സൗമ്യ പ്രദീപ്, സിമി മണി, സിൽജ സതീഷ്, അനു ഗിരീഷ്, ദീപ ദീലീഫ് എന്നിവർ കോഓഡിനേറ്റർമാരായി പ്രവർത്തിക്കും. കായിക മത്സരങ്ങളുടെ നിയന്ത്രണം നീന ഗിരീഷ് നിർവഹിക്കും.
ോൂ്േ