ഡോ. അഹമ്മദ് അൽ അൻസാരി കിംസ് ഹെൽത്ത് ഡയാലിസിസ് സെന്റർ സന്ദർശിച്ചു


ബഹ്‌റൈൻ കിങ്ഡം ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. അഹമ്മദ് അൽ അൻസാരി ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഡയാലിസിസ് സെന്റർ സന്ദർശിച്ചു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സിഇഒ ഓഫിസ് ഡയറക്ടർ ഡോ. സോഫിയ ഡെയ്‌റി, ഡോ. ഹിന്ദ് (കൺസൽട്ടന്റ് − സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ നെഫ്രോളജിസ്റ്റ്) എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡോ. അൻസാരി ഡയാലിസിസ് വിഭാഗവുമായി സംവദിച്ചു.      പൊതു− സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ആരോഗ്യമേഖലക്ക് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

കിംസ് ഹെൽത്ത് മെഡിക്കൽ ചെയർമാൻ അഹമ്മദ് ജവാഹേരി ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെരീഫ് എം. സഹദുല്ല, റീജനൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. അഹമ്മദ് അൽ റാഷിദ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഇസ കവാലിത്ത് എന്നിവർ ഡോ. അഹമ്മദ് അൽ അൻസാരിയെ സ്വീകരിച്ചു. 10 ഡയാലിസിസ് യൂനിറ്റുകളും 2 ഐസൊലേഷൻ സൗകര്യങ്ങളുള്ള 3 സ്വകാര്യ മുറികളും അടങ്ങുന്ന സൗകര്യമാണ് കിംസ് ഹെൽത്ത് ഡയാലിസിസിൽ ഉള്ളത്.

article-image

4ാൈ64ാ

You might also like

  • Lulu Exchange
  • Straight Forward

Most Viewed