കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ് ലൻ റമദാൻ പ്രഭാഷണം നാളെ


കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഹ്ലൻ റമദാൻ പ്രഭാഷണവും സിഎച്ച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് എട്ട് മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷൻ ഖാദർ മൊയ്തീൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ബിഹാർ കിശൻഗഞ്ച് ഖുർതുബ ഇൻസ്റ്റിട്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് ഡയറക്ടറുമായ ഡോ സുബൈർ ഹുദവി ചേകനൂരിന് വിദ്യാഭ്യസ പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര , ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി, സ്വാഗതസംഘം വർക്കിംഗ്‌ ചെയർമാൻ നാസർ ഹാജി പുളിയാവ്,  ഫൈസൽ കണ്ടിതാഴ, അഷ്‌റഫ്‌ നരിക്കോടൻ, അഷ്‌റഫ്‌ തോടന്നൂർ, ഹമീദ് അയനിക്കാട്, മുഹമ്മദ്‌ ഷാഫി വേളം, ഷാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.

 

article-image

fghfghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed