ഉംറ യാത്രികർക്ക് പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. "ഉംറയുടെ പ്രായോഗിക രൂപം" എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ ഹഖ് നേതൃത്വം നൽകി. "മദീന വിളിക്കുന്നു" എന്ന തലക്കെട്ടിൽ ജമാൽ നദ്‌വി ഇരിങ്ങൽ പ്രഭാഷണം നിർവഹിച്ചു. ഉംറ കൺവീനർ പി. പി.ജാസിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കാവിൽ സ്വാഗതം പറഞ്ഞു. ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സമാപന പ്രസംഗം നിർവഹിച്ചു.
dfgdfgdf
fgdfgdfgdfg