എംഎം ടീം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിലെ മലയാളികളുടെ ഇടയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ എംഎം ടീം മലയാളി മനസിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയയിലെ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
സാമൂഹ്യപ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെടി സലീം, സുരേഷ് പുത്തൻവിളയിൽ എന്നിവർ ആശംസകൾ നേർന്നു. എം എം ടീം പ്രസിഡണ്ട് ഫിറോസ് മാഹി നന്ദി രേഖപ്പെടുത്തി. ക്യാമ്പിനോടൊപ്പം മാനസിക സമ്മർദ്ദത്തെ നേരിടേണ്ട വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന ക്ലാസും സംഘടിപ്പിച്ചു.
dsdfssdf
ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രവർത്തകരായ ബിജു ജോസഫ്, സുധീർ, പ്രദീപ് പുറവങ്കര എന്നിവരാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തത്.
ergdfgdfgf