വടകര സഹൃദയ വേദി 2023-25 സ്ഥാനാരോഹണം നടന്നു

ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2023-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം സ ഗയ്യ കെ.സി. എ ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ആർ.പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ വി.ആർ സുധീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.. സാമൂഹ്യ പ്രവത്തകനും ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, സഹൃദയ വേദി രക്ഷാധികാരി രാമത്ത് ഹരിദാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. രക്ഷാധികാരി കെ.ആർ. ചന്ദ്രൻ ,ട്രഷറർ എം എം ബാബു, വൈ: പ്രസിഡന്റ്മാരായ വി പി. രഞ്ചിത്ത്,, എൻ പി . അഷറഫ് .എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. മെമ്പർഷിപ്പ് സെക്രട്ടറി ഷാജി വളയം, എം പി വിനീഷ്, ബിജി ശിവ, സുരേഷ് മണ്ടോടി,ശിവദാസ് , എം.സി പവിത്രൻ ,വിജയൻ കാവിൽ , രാജേഷ് പി.എം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.ശശിധരൻ സ്വാഗതവും എം പി അഷ്റഫ് നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകർ വിജിത ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവരുടെ ഗാനമേളയും, ആരവം പാട്ടു കൂട്ടം അവതരിപ്പിച്ച . നാടൻ പാട്ടുകളും ഐ .മാക്ക് ബഹ്റൈൻ. അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ് എന്നിവയുമുണ്ടായിരുന്നു.
fggdfgdfg