ഇന്റർ പാർലമെന്ററി യൂണിയൻ അസംബ്ലി ബഹ്റൈനിൽ ആരംഭിച്ചു

വിവിധ ദേശീയ പാർലമെന്റുകളുടെ ആഗോള സംഘടനയായ ഇന്റർ പാർലമെന്ററി യൂണിയന്റെ 146-ാമത് അസംബ്ലി സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഇന്ന് മുതൽ ആരംഭിച്ചു. ഇതാദ്യമായാണ് ബഹ്റൈനിൽ ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനം നടക്കുന്നത്. മാർച്ച് 15 വരെ നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനായി 178 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് എത്തിയിരിക്കുന്നത്. ബഹ്റൈൻ പാർലിമെന്റാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക, അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുക എന്നീ വിഷയങ്ങളിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയിൽ നിന്നും നിരവധി എംപിമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ലോകസഭ സ്പീകർ ഓം ബിർളയുടെ നേതൃത്വത്തിലാണ് ഇവർ ബഹ്റൈനിലെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനും സംഘത്തിനും ഇന്നലെ വൈകീട്ട് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പൊതുസ്വീകരണവും നൽകിയിരുന്നു.
dfgfgdfgdfg