നിലമ്പൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ് തയ്യൽ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്റൈനിലെ മുൻ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്. പതിനാറ് വർഷമായി ബഹ്റൈനിലുണ്ട്. മനാമയിലെ ഒരു ഷിഫ്റ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് സൈനബ, ഭാര്യ സബ്ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന. മൃതദേഹം നാട്ടിലയക്കാൻ കെ എം സി സി മയ്യിത്ത് പരിപാലന വിങിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ghdfgdgdfg