അൽ ഹിദായ റഫാ യുണിറ്റ് യോഗം ചേർന്നു


മനാമ: അൽ ഹിദായ (മലയാള വിഭാഗം) റിഫാ യൂണിറ്റിന്റെ ഈ വർഷത്തെ പ്രഥമ യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റിസലുദീന്റെ നേതൃത്വത്തിൽ ചേരുകയുണ്ടായി.

യൂണിറ്റ് സെക്രട്ടറി സമീർ അലി സ്വാഗതമാശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പാടൂർ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ യൂണിറ്റ് വകുപ്പ് വിഭജനത്തെക്കുറിച്ചും, അഹലൻ റമദാൻ, QHLS, മദ്രസ്സ, ഹജ്ജ്, ഉംറ മറ്റു ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു.

ട്രഷറർ ബഷീർ കെ പി നന്ദി പ്രകാശിപ്പിച്ചു.

article-image

fghfghfghgfh

You might also like

  • Straight Forward

Most Viewed