വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം


ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.

അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

article-image

ിരിരി

You might also like

  • Straight Forward

Most Viewed