ഐ.വൈ.സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.വൈ.സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഉമ്മുൽ ഹസം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഹൃദ്രോഗ വിദഗ്ധൻ ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നേതൃത്വം നൽകി.സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.
ഡോ. ചെറിയാൻ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, ഐ.വൈ.സി ഇന്റർനാഷനൽ കൗൺസിൽ അംഗങ്ങളായ റംഷാദ് അയിലക്കാട്, സുനിൽ ചെറിയാൻ, ഫിറോസ് നങ്ങാരത്ത്, ഫാസിൽ വട്ടോളി, സജിൻ ഹെൻട്രി തുടങ്ങിയവർ സംസാരിച്ചു. നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും അനസ് റഹിം നന്ദിയും പറഞ്ഞു.
a
