നാട്ടിലേയ്ക്ക് പോകുന്ന വികാരിമാർക്ക് യാത്രയപ്പ് നൽകി


ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവറന്റ് ഫാദർ റോജൻ രാജൻ പേരകത്തിന്  യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി  ചുമതലയേറ്റ റവറന്റ് ഫാദർ ജോൺസ് ജോൺസന്  സ്വാഗതവും സംഘടിപ്പിച്ചു. ഇടവകയുടെ വൈസ് പ്രസിഡണ്ട് മാത്യു വർക്കി അദ്ധ്യക്ഷത യോഗത്തിൽ ക്നാനായ ഇടവകയുടെ വികാരി റവറന്റ് ഫാദർ നോബിൻ തോമസിനും യാത്രയയ്പ്പും നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. CSI സൗത്ത് കേരളാ ഡയോസിസ് വികാരി റവ.ഫാ. ഷാബു ലോറൻസ്, CSI മലയാളി പാരിഷ് വികാരി റവ. ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക്, ബഹ്‌റൈൻ മാർത്തോമാ പള്ളി വികാരി റവ. ഫാ. ഡേവിഡ് വി. ടൈറ്റസ്, KCA പ്രസിഡന്റ് നിത്യൻ തോമസ് വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു. ഇടവകയുടെ സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതവും, ജോയിന്റ് സെക്രട്ടറി നോഷ് കോര നന്ദിയും രേഖപ്പെടുത്തി.

article-image

a

You might also like

  • Straight Forward

Most Viewed