ഐ വൈ സി സി ഹിദ് അറാദ് ഭാരവാഹികളെ തെരഞ്ഞെടുത്തു


ഐ വൈ സി സി ബഹ്‌റൈൻ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹിദ് ആരാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ  അദ്ധ്യക്ഷത വഹിച്ചു. ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ ട്രഷററർ നിസാം കൊല്ലം സ്വാഗതം പറഞ്ഞു.

ഏരിയാ കമ്മറ്റി പ്രസിഡന്റായി ഷിന്റോ ജോസഫ്, സെക്രട്ടറിയായി പ്രവീൺ ആന്റണി, ട്രഷററായി റോബിൻ കോശി, വൈസ് പ്രസിഡണ്ടായി മിഥുൻ കുമാർ, ജോ. സെക്രട്ടറിയായി ഷെറിൻ എന്നിവരെ തിരഞ്ഞെടുത്തു. മനോജ് അപ്പുക്കുട്ടൻ, നിസാം കൊല്ലം, അനൂപ്, ടിനു, റിയാസ് മുഹമ്മദ്, എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും അഖിൽ ഓമനക്കുട്ടൻ, രാജേഷ് പന്മന, ബെൻസി ഗനിയുഡ് എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed