മൂന്നാമൂഴം നടപ്പില്ല; നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല': ജി. സുധാകരന്‍
ഷീബ വിജയൻ
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അതിനാൽ പിണറായി സർക്കാരിന്റെ മൂന്നാമൂഴം സഫലമാകില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും തന്നെ സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പിന്തുണ നൽകിയാൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന 'പാർലമെന്ററി വ്യാമോഹം' എന്ന ആരോപണത്തെ സുധാകരൻ ശക്തമായി പരിഹസിച്ചു. വീണ്ടും വീണ്ടും മത്സരിക്കുന്ന എ.എം. ആരിഫിനും സജി ചെറിയാനും പ്രതിഭയ്ക്കും വാസവനുമൊന്നും ഇല്ലാത്ത എന്ത് വ്യാമോഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മറ്റുള്ളവർ മത്സരിക്കുന്നത് വ്യാമോഹമല്ലെങ്കിൽ താൻ മത്സരിക്കുന്നതിനെ മാത്രം അങ്ങനെ കാണുന്നതിൽ അർത്ഥമില്ലെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
adsdsads



