ഭാര്യ വേലക്കാരിയല്ല, ജീവിതപങ്കാളിയാണ്: സുപ്രീംകോടതി


ശാരിക

ന്യൂഡല്‍ഹി: വീട്ടുജോലികൾക്ക് വേണ്ടിയല്ല ഒരാൾ വിവാഹം കഴിക്കേണ്ടതെന്നും, ജീവിതപങ്കാളിയെ വേലക്കാരിയായി കാണരുതെന്നും സുപ്രീംകോടതി. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാത്തതിന്റെ പേരിൽ ഒരു സ്ത്രീ ക്രൂരയാണെന്ന് വിധി എഴുതാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അടുക്കള ജോലികളും അലക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരുഷന്മാരും പങ്കിട്ടു ചെയ്യണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.

ഭാര്യ മോശമായി പെരുമാറുന്നുവെന്നും ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിക്കുന്നുവെന്നും ആരോപിച്ച് ഒരു സർക്കാർ സ്കൂൾ അധ്യാപകൻ നൽകിയ വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. എന്നാൽ പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയ തന്നോട് ഭർത്താവും വീട്ടുകാരും പണവും സ്വർണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കോടതിയിൽ വാദിച്ചു. എട്ട് വയസ്സുള്ള മകന്റെ പിതാവായ യുവാവ് ഉന്നയിച്ച പരാതികൾ തള്ളിക്കൊണ്ടാണ് സ്ത്രീകളുടെ അവകാശങ്ങളെ മുൻനിർത്തിയുള്ള കോടതിയുടെ ഈ ഇടപെടൽ.

 

article-image

േോ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed