സുധാകരനും ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ


ഷീബ വിജയൻ

സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇരുവരും രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജി. സുധാകരനെ പാർട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണെന്നും പറഞ്ഞ മുഖ്യമന്ത്രി, എന്നാൽ പാർട്ടി നിബന്ധനകളുമായി പൊരുത്തപ്പെടാൻ സുധാകരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി. സുധാകരനെ താൻ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും, താൻ വിളിച്ചില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയോട് അസത്യം പറഞ്ഞുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

article-image

adsfdfsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed