തിരുവനന്തപുരം മെഡിക്കൽ കോളേജ് തീപിടുത്തം: മരണങ്ങളിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ശാരിക
തിരുവനന്തപുരം: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. തീപിടുത്തത്തിന് ശേഷം ഐസിയു മാറ്റിയതോടെയാണ് ഇവരുടെ ആരോഗ്യനില വഷളായതെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു. മാർച്ച് 17-ന് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന് രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റ് ഐസിയു യൂണിറ്റുകളിലേക്ക് മാറ്റിയിരുന്നുവെന്നും, മരണപ്പെട്ടവർ നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. മരണങ്ങൾക്ക് തീപിടുത്തവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
sdfsf



