ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവ്


ശാരിക

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

2023 മേയ് 10-ന് പുലർച്ചെ ചികിത്സയ്ക്കായി പോലീസുകാർ ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ്, അക്രമാസക്തനായി സർജിക്കൽ കത്തിയെടുത്ത് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദം തള്ളിയ കോടതി, പ്രോസിക്യൂഷൻ ഹാജരാക്കിയ 207 രേഖകളും 70-ലേറെ സാക്ഷികളുടെ മൊഴികളും പരിഗണിച്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed