സുധീർ കരമന തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും
ശാരിക
തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യതയെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
മുൻ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് എൽഡിഎഫ് പുതിയ നീക്കം നടത്തിയത്. ആന്റണി രാജു ചില പേരുകൾ നിർദേശിച്ചിരുന്നെങ്കിലും അവയൊന്നും പരിഗണിക്കാതെയാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. സുധീർ കരമനയുടെ കാര്യത്തിൽ സിപിഐഎം - ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ധാരണയായതായാണ് വിവരം.
സ്ഥാനാർത്ഥിത്വത്തോടുള്ള സുധീർ കരമനയുടെ പ്രതികരണം അനുകൂലമാണെന്നും സൂചനയുണ്ട്. പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് അദ്ദേഹത്തെ നിശ്ചയിച്ചത്. ഇന്നോ നാളെ ഉച്ചയ്ക്ക് മുമ്പോ പ്രഖ്യാപനം ഉണ്ടായേക്കും.
േേു



