മൂന്ന് തവണ വിളിച്ചെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രി വിളിച്ചില്ലെന്ന് ജി. സുധാകരൻ
ശാരിക
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ. 'സിഎം' എന്ന പേരിൽ സേവ് ചെയ്തിട്ടുള്ള മുഖ്യമന്ത്രിയുടെ നമ്പറിൽ നിന്ന് തനിക്ക് കോളുകൾ വന്നിട്ടില്ലെന്നും, വിളിച്ചെന്ന് പറയുന്നതിന് രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ വരുമ്പോൾ കാണണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു പറഞ്ഞു
എന്നാൽ സുധാകരനെ മൂന്ന് തവണ വിളിച്ചിട്ടും എടുത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ആദ്യം വിളിച്ചപ്പോൾ തിരക്കിലായിരുന്നുവെന്നും പിന്നീട് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ അദ്ദേഹം മനഃപൂർവ്വം ഒഴിവാക്കുകയാണെന്ന് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി നാസർ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, മുഖ്യമന്ത്രി വിളിച്ചില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. സുധാകരനെ പാർട്ടി ഒന്നിനും അവഗണിച്ചിട്ടില്ലെന്നും പ്രായപരിധി പോലുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്ഥാനമാറ്റങ്ങൾ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
sdsf



