ആന്ധ്രയിൽ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


ശാരിക

അമരാവതി: ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിൽ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഗുണ്ടൂരിലെ സ്വകാര്യ സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

നദിയിൽ ആഴമില്ലെന്ന് കരുതി ഇറങ്ങിയ വിദ്യാർത്ഥികൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ നീന്തൽ അറിയാമായിരുന്ന രണ്ട് പേർ മാത്രമാണ് കരയ്ക്കടുത്ത് രക്ഷപ്പെട്ടത്. നിലവിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ മറ്റ് രണ്ട് വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed