ഇറാൻ്റെ ആക്രമണം: ബഹ്റൈനിലെ കമ്പനി ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല


പ്രദീപ് പുറവങ്കര

മനാമ: ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ (Shrapnel) പതിച്ച് പ്രമുഖ കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

തീപിടുത്തം ഉണ്ടായ ഉടനെ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവസമയത്ത് ഗോഡൗണിൽ ആരും ഇല്ലാതിരുന്നതിനാലും രക്ഷാപ്രവർത്തനം വേഗത്തിലായതിനാലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

article-image

asassa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed