വ്രതപുണ്യത്തിന്റെ നിറവിൽ കേരളം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ


ഷീബ വിജയൻ

മാസങ്ങൾ നീണ്ട വ്രതാനുഷ്ഠാനങ്ങളുടെ വിനയവുമായി സംസ്ഥാനത്തെ വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്ന് പെരുന്നാൾ ആണെന്ന് ഖാസിമാർ അറിയിച്ചത്. തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ പെരുന്നാൾ സന്ദേശം കൈമാറി. കേരളത്തിന് പുറമെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. എന്നാൽ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിൽ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്; പള്ളികൾക്കുള്ളിൽ മാത്രമാണ് അവിടെ നമസ്കാര ചടങ്ങുകൾ നടക്കുന്നത്.

article-image

asddsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed